യമാലിന്റെ മിന്നൽ, ഒയർസബാലിന്റെ ഇരട്ടപ്രഹരം; സൗദിയെ തകർത്ത് സ്‌പെയിന്റെ ആദ്യ ജയം

അറ്റ്‌ലാന്റ: ലോകകപ്പിലെ ആദ്യ ജയത്തിനായിറങ്ങിയ സ്‌പെയിൻ സൗദി അറേബ്യക്കെതിരെ ആധിപത്യം ഉറപ്പിച്ചു. ലാമിൻ യമാലിന്റെ തകർപ്പൻ പ്രകടനവും മൈക്കേൽ ഒയർസബാലിന്റെ ഇരട്ടഗോളുകളും കരുത്തായി, എതിരില്ലാത്ത നാല് ഗോളിന് സൗദിയെ വീഴ്ത്തിയാണ് സ്പാനിഷ് സംഘം ടൂർണമെന്റിലെ ആദ്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത സ്‌പെയിൻ, സൗദി പ്രതിരോധത്തെ നിരന്തരം സമ്മർദത്തിലാക്കി. പത്താം മിനിറ്റിൽ തന്നെ ആ സമ്മർദം ഗോളായി മാറി. ഒയർസബാൽ നൽകിയ കൃത്യമായ ക്രോസിൽ നിന്ന് ലാമിൻ യമാൽ പന്ത് വലയിലെത്തിച്ച് സ്‌പെയിന്റെ ലീഡ് തുറന്നു. യുവതാരത്തിന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഗോളും ഇതായിരുന്നു.

ആദ്യ ഗോൾ നേടിയതോടെ കൂടുതൽ ആത്മവിശ്വാസം നേടിയ സ്‌പെയിൻ ആക്രമണങ്ങൾ ശക്തമാക്കി. 21-ാം മിനിറ്റിൽ കോർണറിനെ തുടർന്നുണ്ടായ ആശയക്കുഴപ്പത്തിനൊടുവിൽ ഒയർസബാൽ ലീഡ് ഇരട്ടിയാക്കി. മൂന്ന് മിനിറ്റുകൾക്കകം വീണ്ടും വലകുലുക്കിയ താരം മത്സരത്തിൽ തന്റെ ഇരട്ടഗോൾ നേട്ടവും പൂർത്തിയാക്കി. ലപോർട്ടെയുടെ ഹെഡറിന് പിന്നാലെ ലഭിച്ച അവസരം മികച്ച ഷോട്ടിലൂടെ ഗോൾമാക്കി മാറ്റുകയായിരുന്നു ഒയർസബാൽ.

മൂന്ന് ഗോളിന് പിന്നിലായെങ്കിലും സൗദി പിന്നീട് പ്രതിരോധം ശക്തമാക്കി. അതിനാൽ ആദ്യ പകുതിയിൽ കൂടുതൽ ഗോളുകൾ പിറന്നില്ല. 3-0 എന്ന നിലയിൽ ആയിരുന്നു ഇടവേള.

രണ്ടാം പകുതിയിൽ യമാലിനെയും ഒയർസബാലിനെയും വിശ്രമിപ്പിച്ച സ്‌പെയിൻ കോച്ച്, യെരെമി പിനോയും ഫെറാൻ ടോറസിനെയും കളത്തിലിറക്കി. 49-ാം മിനിറ്റിൽ സ്പാനിഷ് ലീഡ് വീണ്ടും ഉയർന്നു. മാർക് കുകുറെയ്യയുടെ ശ്രമം ഗോൾകീപ്പർ തടഞ്ഞെങ്കിലും പന്ത് സൗദി താരം ഹസ്സനിൽ തട്ടി സ്വന്തം വലയിലേക്ക് പതിച്ചു. സെൽഫ് ഗോളിലൂടെ സ്‌പെയിൻ നാലാം ഗോളും സ്വന്തമാക്കി.

നാലാം ഗോൾ വഴങ്ങിയതോടെ സൗദിയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ അവസാനിച്ചു. മറുവശത്ത് നിക്കോ വില്ല്യംസിനെയും മെറിനോയെയും ഇറക്കി സ്‌പെയിൻ ആക്രമണം തുടർന്നു. മത്സരാവസാനത്തിൽ ഒരിക്കൽ കൂടി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് വിധി ഗോൾ നിഷേധിച്ചു.

അവസാനം 4-0 എന്ന തകർപ്പൻ ജയത്തോടെ സ്‌പെയിൻ ലോകകപ്പിലെ ആദ്യ മൂന്ന് പോയിന്റുകൾ സ്വന്തമാക്കി. യമാലിന്റെ ചരിത്രഗോളും ഒയർസബാലിന്റെ ഇരട്ടപ്രഹരവും സ്പാനിഷ് ആരാധകർക്ക് ആഘോഷരാവായി മാറി.

ഇന്നത്തെ മത്സരങ്ങൾ

രാവിലെ 6.30ന് ന്യൂസിലൻഡ് – ഈജിപ്ത് ആരംഭിച്ചു. ന്യൂസിലൻഡ് ഒരു ഗോൾ നേടി മുന്നിൽ..

രാത്രി 10. 30 ന് അർജന്റീന – ഓസ്ട്രിയ

പുലർച്ചെ 2.30ന് (ചൊവ്വാഴ്ച) ഫ്രാൻസ് -ഇറാഖ്. –

Start writing…

നാളത്തെ മത്സരങ്ങൾ…

രാവിലെ 5.30 ന് നോർവെ – സെനഗൽ

രാവിലെ 8.30 ന് ജോർദാൻ – അൾജീരിയ

രാത്രി 10.30 പോർച്ചുഗൽ -ഉസ്ബെക്കിസ്ഥാൻ

രാത്രി 1.30 ഇംഗ്ലണ്ട് -ഘാന

പുലർച്ചെ 4.30(ബുധൻ) പനാമ -ക്രൊയേഷ്യ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!