തൊടുപുഴ : യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അശ്ലീല ചേഷ്ടകള്‍ കാട്ടുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ പൊലീസുകാരനെ സസ്‌പെന്‍ഡു ചെയ്തു.
കുളമാവ് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പെരിങ്ങാശേരി ഒ.എം. മര്‍ഫിയെ (35) യാണ് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ ഇയാൾക്കെതിരെ കേസെടുത്ത കരിമണ്ണൂര്‍ പൊലീസ് ഇന്നലെ ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബുധനാഴ്ച വൈകുന്നേരം 6.15നാണ് കേസിനാസ്പദമായ സംഭവം നടന്നത് .
തൊടുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുള്ള യുവതി കരിമണ്ണൂര്‍ പഞ്ചായത്ത് കവലയില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോയപ്പോഴാണ് യുവതിയെ പൊലീസുകാരനും മറ്റൊരാളും കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തത് .
