കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ
കളം തെളിഞ്ഞു; മാറ്റുരയ്ക്കുക
14 സ്ഥാനാർഥികൾ

കോട്ടയം : കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ 14 സ്ഥാനാർഥികൾ മത്സരരംഗത്ത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെയായിരുന്നു നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാനസമയം. ആരും നാമനിർദ്ദേശപത്രിക പിൻവലിച്ചില്ല.

ഉച്ചകഴിഞ്ഞ് മൂന്നിന് സ്ഥാനാർഥികൾക്ക് വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ചിഹ്നം അനുവദിച്ചു. യോഗത്തിൽ തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവർ സന്നിഹിതരായിരുന്നു.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്നവർ
(പേര്, രാഷ്ട്രീയകക്ഷി, ചിഹ്നം എന്ന ക്രമത്തിൽ)

1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- രണ്ടില
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- ആന
3. വി.പി. കൊച്ചുമോൻ-സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)- ബാറ്ററി ടോർച്ച്
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- കുടം
5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്-കൈവണ്ടി
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്-ഓട്ടോറിക്ഷ
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ – അലമാര
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ- കരിമ്പുകർഷകൻ
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ-ടെലിവിഷൻ
10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-ലാപ്‌ടോപ്പ്
11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ- ടെലിഫോൺ
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ- വളകൾ
13. എം.എം. സ്‌കറിയ-സ്വതന്ത്രൻ- ബക്കറ്റ്
14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-ഗ്യാസ് സ്റ്റൗ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!