പാമ്പാടി : കൂരോപ്പടയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി ഓട്ടോറിക്ഷ ഡ്രൈവർക്കും വഴിയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു.
ഓട്ടോ ഡ്രൈവർ കൂരോപ്പട താന്നിവേലി സ്കറിയ മാത്യുവി( ബിനോയി – 54)നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രണ്ട് കാലുകൾക്കും ഒഴിവുണ്ട്. ഓട്ടോ സ്റ്റാൻഡിൽ വിശ്രമിക്കുകയായിരുന്നു. പരിക്കേറ്റ വഴിയാത്രക്കാരനായ തുപ്പലഞ്ഞിയിൽ ടി എം മാത്യുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കൂരോപ്പട ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ വച്ചായിരുന്നു അപകടം
