ഫ്രാൻസിസ് ജോർജിൻ്റെ അപരൻമാരുടെ പത്രിക തള്ളി



കോട്ടയം : കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥികളായി നോമിനേഷൻ നൽകിയ രണ്ട് അപരന്മാരുടെയും പത്രിക തള്ളി.

യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ  അപരന്മാരുടെ പത്രികയാണ് തള്ളിയത്.

പത്രിക സമർപ്പണത്തിലെ അപാകതകൾ പരിഗണിച്ചാണ് ഇരുവരുടെയും പത്രിക തള്ളിയത്. നാമനിർദ്ദേശ പത്രികയിൽ പിൻതാങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

ഇരുപത്രികകളിലും ഒപ്പിട്ടവരെ ഹാജരാക്കാൻ സമയം അനുവദിച്ചെങ്കിലും സ്ഥാനാർഥികൾക്ക് കഴിഞ്ഞില്ല.
വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കാൻ ശ്രമിച്ച ഇരുവർക്കുമെ തിരെ കേസെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!