മെസിയുടെ പേരിലുള്ള തട്ടിപ്പ്….അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തേക്കും…

തിരുവനന്തപുരം: ലിയോണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ സംസ്ഥാന പോലീസ് മേധാവിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എസ്.ഐ.ടി. എ.ഡി.ജിപി. പി.വിജയൻ ആണ് റിപ്പോർട്ട് സമർപ്പിച്ചത്.

ഡിജിപി റവാഡാ ചന്ദ്രശേഖർ റിപ്പോർട്ട് പരിശോധിക്കുന്നു. വിശദ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് സർക്കാരിന് കൈമാറും. മുൻ കായിക മന്ത്രി വി അബ്ദുറഹിമാന് എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ശുപാർശയുണ്ട്. സപോൺസറെ വഴിവിട്ട് സഹായിച്ചെന്നാണ് എസ്ഐടി കണ്ടെത്തൽ.

മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനെ പ്രതി ചേർത്തേക്കും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും സ്പോൺസർക്ക് അന്യായമായ ലാഭം ഉണ്ടാക്കാൻ സഹായം ചെയ്തെന്നും വിലയിരുത്തൽ. പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ വി.അബ്ദുറഹ്മാൻ പറഞ്ഞിരുന്നു.

കേസിൽ മുൻ കായിക മന്ത്രിയെ ചോദ്യം ചെയ്തതിനെ കുറിച്ച് അറിയില്ലെന്ന് മന്ത്രി ഒജെ ജനീഷ് പ്രതികരിച്ചിരുന്നു. എസ്ഐടിക്ക് അന്വേഷിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!