മറയൂര്‍: കടുത്ത വേനലിലേക്ക് കടന്നതോടെ അഞ്ചുനാട്ടിലെ കൃഷിയിടങ്ങളില്‍ തീ പടരുന്നത് വ്യാപക നിഷ്ടത്തിന് കാരണമാകുന്നു.
കാന്തല്ലൂരിലെ ഗ്രാന്റീസ് തോട്ടങ്ങളും മറയൂരിലെ കരിമ്പില്‍ പാടങ്ങളുമാണ് തീ ഭീഷണിയിലുള്ളത്. പെകോവിൽക്കടവില്‍ ഇരുളപ്പന്റെ പെരടിപള്ളം ഒള്ളവയല്‍ ഭാഗത്തെ ഗ്രാന്റീസ് തോട്ടത്തിലാണ് ഇന്ന് ഉച്ചക്ക് തീ പടര്‍ന്നത്.
കാന്തല്ലൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലെ ജീവനക്കാരനായ ഇരുളപ്പന്റെ ഭൂമിയിൽ ആണ് നിമിഷനേരം കൊണ്ട് തീ പടര്‍ന്നത്. തീ നിയന്ത്രണ വിധേയമാക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഈ സ്ഥലത്തിന് സമീപം റവന്യൂ ഭൂമിയില്‍ ആയിരക്കണക്കിന് ഏക്കറില്‍ ഗ്രാന്റീസ് തോട്ടങ്ങളാണ്. ഇവിടെ തീ പടരാതിരിക്കു വാനുള്ള ശ്രമങ്ങള്‍ രാത്രിയും നടന്നു വരുന്നു.
