സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത്



തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത് രേഖപ്പെടുത്തി. 39.0°c.
തൊട്ടുപിന്നിൽ പുനലൂർ, (38.8°c) 1 പാലക്കാട് (38.7°c), തൃശൂർ വെള്ളാനിക്കര ( 37.5°c), കണ്ണൂർ വിമാനത്താവളം ( 37.1°c).

കോട്ടയത്ത് സാധാരണയേക്കാൾ 4.1°c അധിക താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. അപകടരമായ ഈ വർധന ആശങ്കപ്പെടുത്തുന്നതായി കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

കോട്ടയം വടവാതൂരിലെ ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷനിൽ ഇന്നലെ ഉച്ചക്കു ശേഷം 1.45 ന്  39.9°c ചൂട് രേഖപ്പെടുത്തി.

രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട്  ആന്ധ്രപ്രാദേശിലെ അനന്തപുരിൽ ( 41°c).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!