രാജാക്കാട് : കൃഷിയിടത്തിലിറങ്ങി മനുഷ്യർക്കും കൃഷിക്കും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ ശാസ്ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു.

വന്യജീവി ശല്യം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് രൂപതയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ നടന്ന ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. പൂപ്പാറ എസ്റ്റേറ്റിൽ നിന്നാരംഭിച്ച ബഹുജന റാലിയിൽ ആയിരക്കണക്കിനാളുകൾ അണിനിരന്നു. തുടർന്ന് പൂപ്പാറയിൽ നടന്ന പൊതുസമ്മേളനത്തിൽ വികാരി ജനറൽ മോൺ. ജോസ് പ്ലാച്ചിക്കൽ, ഫാ. ജിൻസ്കാരയ്ക്കാട്ട്, ഫാ: ജോബി വാഴയിൽ,ഫാ. തോമസ് പുത്തൻപുരക്കൽ തുടങ്ങിയവർ സംസാരിച്ചു.
ഫാ. ജോസഫ് നടുപ്പറമ്പിൽ, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, സിസ്റ്റർ ലിൻഡ ,സി ജോ ഇലന്തൂർ തുടങ്ങിയവർ ബഹുജന റാലിക്ക് നേതൃത്വം നൽകി.
