നാളെ മുതൽ 50 പേരുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാൽ മതി… നിർദേശവുമായി ഗതാഗത മന്ത്രി; വെട്ടിലായി ഉദ്യോഗസ്ഥർ

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകളിൽ അടിമുടി മാറ്റങ്ങൾ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ഗതാഗത മന്ത്രി ഗണേഷ് കുമാർ. ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് എട്ട് മാത്രം പോരെന്ന നിർദേശങ്ങൾക്ക് പിന്നാലെ വീണ്ടും പുതിയ നിർദേശവുമായി എത്തിയിരിക്കുകയാണ് ഗതാഗത മന്ത്രി.

നാളെ മുതൽ 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശം. ഇത് എങ്ങനെ നടപ്പാക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ഉദ്യോഗസ്ഥർ.

മെയ് ഒന്ന് മുതൽ പുതിയ രീതിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്ന നിർദേശമാണ് ഇറക്കിയിരുന്നത്. പുതിയ ട്രാക്ക് നിർമ്മിക്കാനുള്ള ചെലവ് ആര് വഹിക്കും, ടെസ്റ്റിന്റെ എണ്ണം ചുരുക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവയിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ഇതിന് പിന്നാലെയാണ് പുതിയ നിർദേശം.

സാധാരണ 100 മുതൽ 180 പേക്കാണ് ഒരു ദിവസം ടെസ്റ്റ്. ഇത് 50 ആയി ചുരുക്കുമ്പോൾ ആരെ ഒഴിവാക്കും, അതിന് മാനദണ്ഡമെന്താക്കും, ഒഴിവാക്കുന്നവർക്ക് പുതിയ തീയതി എങ്ങനെ നൽകുമെന്നുളള ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!