ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറി; ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസർ

ആലപ്പുഴ : ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറിയ ലോട്ടറി ഓഫീസര്‍ അറസ്റ്റിൽ. ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ പി ക്രിസ്റ്റഫര്‍ ആണ് പിടിയിലായത്.

ഇന്നലെ രാവിലെ തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനില്‍ വെച്ചാണ് സംഭവം. ട്രെയിനില്‍ ഉറങ്ങുകയായിരുന്ന വിദേശ വനിതയോട് ആലപ്പുഴ എത്താറായപ്പോള്‍ ക്രിസ്റ്റഫര്‍ മോശമായി പെരുമാറുകയായിരുന്നു.

വിദേശ വനിതയുടെ പരാതിയില്‍ റെയില്‍വെ പൊലീസ് ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസിലെത്തിയാണ് ക്രിസ്റ്റഫറിനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!