തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മുമ്പ് ജീവനക്കാരെ വെട്ടിച്ച് പുറത്ത് ചാടിയ ഹനുമാൻ കുരങ്ങ് അമ്മയായി

തിരുവനന്തപുരം : മൃഗശാലയിൽ നിന്ന് മുമ്പ് ജീവനക്കാരെ വെട്ടിച്ച് പുറത്ത് ചാടിയ ഹനുമാൻ കുരങ്ങ് അമ്മയായി.
കഴിഞ്ഞ ജൂണിൽ തിരുവനന്തപുരം മൃഗശാല ജീവനക്കാരെ വെട്ടിച്ച് പുറത്തിറങ്ങിയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് ഹനുമാൻ കുരങ്ങ് പെൺ കുരങ്ങിന് ജന്മം നൽകിയത്.
നിലവിൽ ഇരുവരുടെയും നില തൃപ്തികരമെന്ന് മൃഗശാല അധികൃതർ അറിയിച്ചു. 5 വയസ് പ്രായമുള്ള ഹനുമാൻ കുരങ്ങാണിത്.

മൃഗശാലയിൽ നിന്ന് ചാടിപ്പോയതോടെ കുരങ്ങിനെ പ്രത്യേക കൂട്ടിൽ പാർപ്പിച്ചുവരികയായിരുന്നു.

പ്രസവിച്ചതിന് പിന്നാലെ കുരങ്ങിന്റെ ആഹാരക്രമത്തിലും മാറ്റം വരുത്തി. രാവിലെ ഒരു നേരമാണ് ആഹാരം. പ്രോട്ടീൻ, കാൽസ്യം എന്നിവ കൂടുതൽ അടങ്ങുന്ന ആഹാരമാണ് നൽകുന്നത്. അമ്മയെയും കുട്ടിയേയും മൃഗശാല അധികൃതർ നിരീക്ഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!