കേരളത്തിൽ അരിക്ഷാമ ഭീഷണി; തമിഴ്നാട്ടിലും കർണാടകയിലും നെല്ലുൽപാദനം കുറഞ്ഞു…

തിരുവനന്തപുരം : അയൽസംസ്ഥാനങ്ങളിലെ നെല്ലുൽപാദനത്തിലുണ്ടായ ഇടിവ് കേരളത്തിൽ അരിക്ഷാമ ഭീഷണി ഉയർത്തുന്നു.

തമിഴ്നാട്ടിലും കർണാടകയിലും കടുത്ത വരൾച്ചയെ തുടർന്ന് നെൽക്കൃഷി വ്യാപകമായി ബാധിച്ചതോടെ കേരളത്തിലേക്കുള്ള നെല്ലിന്റെ വരവ് ഗണ്യമായി കുറഞ്ഞു. വരും മാസങ്ങളിൽ വിതരണം ഇനിയും വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് ഇരു സംസ്ഥാനങ്ങളിലെയും വ്യാപാരികൾ അറിയിച്ചതായി മില്ലുടമകൾ പറയുന്നു.

നിലവിൽ കേരളത്തിലേക്കുള്ള നെല്ലുവരവിൽ 25 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ അരി ആവശ്യകതയും ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള വലിയ അന്തരമാണ് പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിക്കുന്നത്.

പ്രതിവർഷം ഏകദേശം 40 ലക്ഷം മെട്രിക് ടൺ അരി ആവശ്യമായ കേരളത്തിൽ ഉൽപാദിപ്പിക്കുന്നത് അഞ്ചുലക്ഷം മെട്രിക് ടൺ മാത്രമാണ്. ബാക്കി ആവശ്യത്തിന്റെ ഭൂരിഭാഗവും അയൽസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് നിറവേറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!