മുംബൈ നായകനായി വീണ്ടും രോഹിത്…ഹാർദികിൻ്റെ പകരക്കാരനായി പ്രഖ്യാപിച്ചു…

മുംബൈ : ഐപിഎൽ 20-ാം സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശർമ തിരിച്ചെത്തുന്നു. 39-കാരനായ രോഹിത്തിനെ വീണ്ടും ക്യാപ്റ്റനായി നിയമിച്ചതായി ഫ്രാഞ്ചൈസി സമൂഹ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മൂന്ന് സീസണുകൾക്ക് മുൻപ് ഹാർദിക് പാണ്ഡ്യക്ക് വഴിമാറിക്കൊടുത്ത രോഹിത്, ഹാർദിക്കിനെ പഞ്ചാബ് കിംഗ്‌സിന് കൈമാറി (ട്രേഡ്) രണ്ടാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ക്യാപ്റ്റൻസി തൊപ്പിയണിയുന്നത്.

ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗിനെ പകരമായി സ്വന്തമാക്കിയാണ് മുംബൈ ഹാർദിക്കിനെ പഞ്ചാബിന് വിട്ടുനൽകിയത്.

മുംബൈ ഇന്ത്യൻസ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്, ഈ ടീമിനെ നയിക്കുന്നത് എപ്പോഴും അഭിമാനമായി ഞാൻ കരുതുന്നു’ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം രോഹിത് പ്രതികരിച്ചു.

‘വരാനിരിക്കുന്ന സീസണിനെക്കുറിച്ച് നിത ഭാഭിയുമായും ആകാശുമായും നടത്തിയ സംഭാഷണങ്ങൾ ഏറെ ആവേശകരമായിരുന്നു. നമുക്ക് നേടാൻ കഴിയുന്ന കാര്യങ്ങളിൽ എനിക്ക് വലിയ വിശ്വാസമുണ്ട്. 20-ാം സീസണിനും വരാനിരിക്കുന്ന വെല്ലുവിളികൾക്കും ആഘോഷിക്കാൻ ഒട്ടേറെ നിമിഷങ്ങൾ സമ്മാനിക്കാനും തയ്യാറാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!