കാലടി സംസ്‌കൃത സർവകലാശാലയിലെ മുൻ എസ്എഫ്‌ഐക്കാരുടെ നിയമനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി…

തിരുവനന്തപുരം : കാലടി സംസ്‌കൃത സർവകലാശാലയിലെ മുൻ എസ്എഫ്‌ഐക്കാരുടെ നിയമനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

സർക്കാർ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളിലാണ് അന്വേഷണം. കാലടി സർവകലാശാലയിലെ മുൻ വിദ്യാർഥികൾക്കാണ് കൂട്ടത്തോടെ നിയമനം ലഭിച്ചിരുന്നത്. സംസ്‌കൃത സർവകലാശാലയിലെ ഇടത് അധ്യാപകരാണ് ചോദ്യപ്പേപ്പർ തയ്യാറാക്കിയതെന്നാണ് ആരോപണം. എസ്എഫ്‌ഐ പ്രവർത്തകർക്കാണ് കൂട്ടത്തോടെ നിയമനം ലഭിച്ചത്.

ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്തിലുള്ള സംഘം തന്നെ പരാതി പരിശോധിക്കും. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയിരുന്നത്.

പിഎസ്‌സി അംഗം ഡോ. പ്രിൻസി കുര്യാക്കോസിന്റെ പങ്കും, പിഎസ്‌സി ചെയർമാൻ എം.ആർ ബൈജുവുമായി ബന്ധപ്പെട്ട മൂന്നംഗ സംഘത്തെക്കുറിച്ചുള്ള ആരോപണങ്ങളും ചോദ്യപ്പേപ്പർ നിർമാതാക്കളുടെ തിരഞ്ഞെടുപ്പിലെ മുൻഗണനകളും പരിശോധിക്കണമെന്ന് കത്തിലുണ്ട്.

മറ്റ് സർവകലാശാലകളിലെ ഉദ്യോഗാർത്ഥികളുമായുള്ള താരതമ്യ പഠനവും, സംശയമുള്ള റാങ്ക് ലിസ്റ്റുകളിലെ തുടർ നിയമന ശിപാർശകൾ നിർത്തിവെക്കലും ചോദ്യപ്പേപ്പർ- പ്ലേസ്‌മെന്റ് ഉൾപ്പെടെയുള്ള രേഖകൾ സംരക്ഷിച്ച് അന്വേഷണ ഏജൻസിക്ക് കൈമാറലുകളും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!