ദുബൈ: യുഎഇയുടെ ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാ ട്രെയിന്‍ ദുബൈയില്‍ നിന്ന് അബുദാബിയിലെത്തി.
ദുബൈയിലെ അല്‍ യലായിസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനിലാണ് എത്തിച്ചേര്‍ന്നത്.
ആദ്യ സര്‍വീസ് രാവിലെ 6.14-ന് ദുബൈ അല്‍ യലായിസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് രാവിലെ 7.18-ന് അബുദാബിയിലെത്തി. മടക്ക സര്‍വീസ് അബുദാബിയില്‍ നിന്ന് രാവിലെ 7.43-ന് പുറപ്പെട്ട് 8.47-ന് തിരിച്ചെത്തി.
ഒരു മണിക്കൂറോളം സമയം കൊണ്ട് രണ്ട് എമിറേറ്റുകള്‍ക്കുമിടയില്‍ യാത്ര പൂര്‍ത്തിയാക്കമെന്നത്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.യാത്രക്കാരുമായി ഇത്തിഹാദ് റെയിലിന്റെ ഉദ്ഘാടന ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ യുഎഇയിലെ എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റയില്‍ ശൃംഖല പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതിന്റെ ആദ്യഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്.
2021-ല്‍ യുഎഇ പ്രഖ്യാപിച്ച ‘പ്രൊജക്ട്‌സ് ഓഫ് ദി ഫിഫ്റ്റി’യുടെ ഭാഗമായുള്ള നാഷണല്‍ റെയില്‍വേ പ്രോഗ്രാമിന്റെ വിഷന്‍ പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ പാസഞ്ചര്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
