സ്വർണ്ണ വ്യാപാരികൾ ക്ഷേമനിധിസെസ്സ് അടയ്ക്കണം.:-ഗോൾഡ് വർക്കേഴ്സ് യൂണിയൻ

കോട്ടയം :- ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് സ്വർണ്ണ വ്യാപാരി വിഹിതമായി അടയ്ക്കേണ്ട സെസ്സ് കുടിശിഖ അടക്കം അടയ്ക്കണമെന്ന് കോട്ടയം എൻ എസ് എസ് കരയോഗം ഹാളിൽ ചേർന്ന ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.

തൊഴിൽ വകുപ്പ് വിളിച്ചു ചേർത്ത മൂന്ന് യോഗങ്ങളിലും മന്ത്രി കർശന നിർദ്ദേശം നൽകിയിട്ടും വ്യാപാരി സംഘടനകൾ സെസ്സ് അടയ്ക്കാൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്.
വ്യാപാരിസെസ്സ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന വൻകിടജ്വല്ലറികൾക്കെതിരെ പ്രത്യക്ഷ സമരമാർഗ്ഗങ്ങളും നിയമനടപടികളും സ്വീകരിക്കാൻ യൂണിയൻ സംസ്ഥാന സമിതി  തീരുമാനിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു.

അനധികൃത ആഭരണ കൈമാറ്റം തടയാൻ ജി എസ് ടി ഡിപ്പാർട്മെന്റ് നടത്തുന്ന റെയി ഡിനും, നികുതി അടപ്പിക്കൽ നടപടികളെയും യൂണിയൻ സ്വാഗതം ചെയ്തു.  പിഎം വിശ്വകർമ്മ യോജന ധനസഹായത്തോടെ ആരംഭിക്കുന്ന നിർമ്മാണ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങൾ ഓൺലൈൻ വ്യാപാരം നടത്തുന്ന വെബ് പ്പോർട്ടിലിന്റെ ഉദ്ഘാടനം യൂണിയൻ സംസ്ഥാനരക്ഷാധികാരിസി.എം.ദാമോദരൻനിർവഹിച്ചു.

സംസ്ഥാനത്തെ താലൂക്ക് തലങ്ങളിൽ നിർമ്മാണ യൂണിറ്റുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിലും, വ്യക്തിഗത യൂണിറ്റുകളായും ആരംഭിക്കാൻ സാങ്കേതിക സഹായവും മറ്റു പദ്ധതി സഹായവും ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ നൽകുമെന്ന് ഈ.എസ്.ബിജു പറഞ്ഞു.
യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എ.എൻ.മധുസൂദനൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ്.ബിജു, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.എൻ രാജപ്പൻ, ട്രഷറർ പി എസ് രാജു,സംസ്ഥാന നേതാക്കളായ ജി രവീന്ദ്രൻ അഞ്ചൽ, എൻ ഭാസ്കരൻ കൊപ്പം, എ.മനോജ് (തലശ്ശേരി,) പി എ മഹാദേവൻ,(കോട്ടയം) പി.രാമചന്ദ്രൻ (മണ്ണാർക്കാട്) T. A.കൃഷ്ണൻകുട്ടി, പാലക്കാട്, എം വി രാവുണ്ണി (പാലക്കാട്.)
വി.കെ.രാജഗണേശൻ, (പത്തനംതിട്ട) ജി.സെൽവരാജ് കെ ബി കണ്ണൻ, (കോട്ടയം) സി. എ.രാജു ആലപ്പുഴ, റ്റി.കണ്ണൻ (ആലപ്പുഴ) .എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!