പ്രണയം നിരസിച്ചതിനുള്ള വൈരാഗ്യം; 26 കാരിയായ ഗസ്റ്റ് അധ്യാപികയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പിടിയില്‍

ഭോപാല്‍: 26 കാരിയായ ഗസ്റ്റ് അധ്യാപികയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച 18 കാരനായ മുന്‍ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റു ചെയ്തു. നര്‍സിംഗ്പുര്‍ ജില്ലയിലെ എക്സലന്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. പ്രണയാഭ്യര്‍ഥന അധ്യാപിക നിരസിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. പ്രതി സൂര്യന്‍ഷ് കോച്ചറെ അധ്യാപകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു.

കുപ്പി നിറയെ പെട്രോളുമായി അധ്യാപകയുടെ വീട്ടിലെത്തി ആക്രമണം നടത്തിയ ശേഷമാണ് പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപികയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഐപിസി 124എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു. സൂര്യന്‍ഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അധ്യാപികയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു സംഭവവുമായി ബന്ധപ്പെട്ട് ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. അധ്യാപകയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!