മൈസൂരുവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനിയുൾപ്പെടെ മൂന്ന്പേർക്ക് ദാരുണാന്ത്യം


ബംഗളൂരു : മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനിയുൾപ്പെടെ മൂന്ന് മരണം.

കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂർ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടിൽ ബിജു-സവിത ദമ്പതികളുടെ മകൾ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ് മരിച്ചത്.

മൈസൂരു ജയലക്ഷ്മിപുരം ജെ സി റോഡിൽവെച്ച് ഉല്ലാസും ശിവാനിയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇവർ രണ്ടുപേരും മരിച്ചിരുന്നു.

ഇവരുടെ സ്കൂട്ടറുൾപ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളെ കാർ ഇടിച്ചുതെറിപ്പിച്ചു. അതിലൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്നയാളാണ് ഭക്ഷണ വിതരണക്കാരൻ.

അപകടത്തിൽ വി വി പുരം ട്രാഫിക് പൊലീസ് കേസെടുത്തു. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവർഷ ബിസിഎ വിദ്യാർഥിനിയായിരുന്നു ശിവാനി. ശിവാനിയുടെ മൃതദേഹം അപ്പോളോ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!