ന്യൂഡൽഹി : ചെങ്ങന്നൂർ മുൻ എംഎൽഎ രാമചന്ദ്രൻ നായരുടെ മകൻ ആര്‍. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹർജി തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
ഒരു എംഎൽഎ യുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകുമെന്ന് കോടതി ചോദിച്ചു. പ്രശാന്ത് വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.
2018 ലെ മന്ത്രിസഭാ തീരുമാന പ്രകാരമായിരുന്നു ആർ പ്രശാന്തിന് ജോലി നൽകിയത്. പൊതു മരാമത്ത് വകുപ്പിൽ അസിസ്റ്റന്‍റ് എൻജിനീയറായിട്ടായിരുന്നു നിയമനം.