64 വര്‍ഷം മുന്‍പത്തെ ചരിത്രത്തിനൊപ്പം; ഒരുപിടി റെക്കോര്‍ഡുകളുമായി മെസി

മിയാമി: അര്‍ജന്റീന സൂപ്പര്‍ താരം മെസിക്ക് റെക്കോര്‍ഡ്. ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി മാറി. ഈ ലോകകപ്പിലെ ഏഴാമത്തെ ഗോളാണ് കാബോ വെര്‍ദെയ്‌ക്കെതിരെ മെസി നേടിയത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയുള്ള മത്സരത്തില്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെ മെസി മറികടന്നു. ആറു ഗോളുകളുമായി എംബാപ്പെ തൊട്ടുപിന്നിലുണ്ട്.

ഡിആര്‍ കോംഗോയ്ക്കെതിരായ പോരാട്ടത്തില്‍ ഇരട്ട ഗോളുകള്‍ നേടി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഗോള്‍ നേട്ടം അഞ്ചാക്കി ഉയര്‍ത്തി ഇരുവര്‍ക്കും പിന്നാലെ തന്നെ കുതിക്കുന്നു. നോര്‍വെയുടെ എര്‍ലിങ് ഹാളണ്ടിനും 5 ഗോളുകളുണ്ട്.

നാല് വീതം ഗോളുകളുമായി ഒസ്മാന്‍ ഡെംബലെ, വിനീഷ്യസ് ജൂനിയര്‍, ഇസ്മയില സാര്‍ എന്നിവരും പട്ടികയിലുണ്ട്. അതിനിടെ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായ എട്ടു കളികളില്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി. മെസി വെള്ളിയാഴ്ച മറ്റൊരു റെക്കോര്‍ഡ് കൂടി തിരുത്തിക്കുറിച്ചു.

അര്‍ജന്റീനയ്ക്കായി മെസി തുടര്‍ച്ചയായി സ്‌കോര്‍ ചെയ്യുന്ന അഞ്ചാമത്തെ നോക്കൗട്ട് മത്സരമാണിത്. കഴിഞ്ഞ ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ റൗണ്ട് ഓഫ് 16 മത്സരത്തിലാണ് മെസിയുടെ ഈ ഗോള്‍വേട്ട ആരംഭിച്ചത്. അന്ന് അദ്ദേഹം ഒരു ഗോള്‍ നേടിയിരുന്നു.

തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും യഥാക്രമം നെതര്‍ലന്‍ഡ്സിനും ക്രൊയേഷ്യയ്ക്കുമെതിരെ ഓരോ പെനാല്‍റ്റി ഗോളുകള്‍ വീതം അദ്ദേഹം നേടി. ഫൈനലില്‍ ഫ്രാന്‍സിനെതിരെ രണ്ട് ഗോളുകള്‍ കൂടി അടിച്ചുകൂട്ടി അദ്ദേഹം ആ ടൂര്‍ണമെന്റ് ഗംഭീരമായി അവസാനിപ്പിച്ചു.1962-ല്‍ ബ്രസീലിന്റെ വാവ (Vava) നേടിയ ചരിത്രനേട്ടത്തിനൊപ്പമാണ് ഇപ്പോള്‍ ഈ 39 കാരന്‍ എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!