പന്തളം : എംസി റോഡിൽ കൈപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചു കാർ യാത്രികനു ഗുരുതര പരിക്ക്. ലോറി തലകീഴായി മറിഞ്ഞു.
നിയന്ത്രണം തെറ്റിയ കാർ തേങ്ങാ കയറ്റി വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
എം സി റോഡിൽ കൈപ്പുഴ വലിയ പാലത്തിന് സമീപം രാവിലെ 6.30 ഓടെ ആണ് അപകടം.
പൊള്ളാച്ചിയിൽ നിന്നും കൊട്ടാരക്കരക്ക് തേങ്ങാ കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടു മറിഞ്ഞത്.
എതിർ ദിശയിൽ വന്ന കാർ നിയന്ത്രണം തെറ്റി ലോറിയിൽ ഇടിച്ചതിനെ തുടർന്ന് ഡ്രൈവർ വാഹനത്തിൽ കുടുങ്ങി.
റോഡിലേക്ക് തേങ്ങാ മുഴവൻ വീണ് ചിതറി.
ഇതോടെ എം സി റോഡിൽ വലിയ തോതിൽ ഗതാഗത കുരുക്കും ഉണ്ടായി.
അടൂരിൽ നിന്നും ഫയർ ഫോഴ്സും പന്തളം പോലീസും സ്ഥലത്തെത്തി കാറിൽ കുടുങ്ങിയ ആളെ ഡോർ കട്ടു ചെയ്തു പുറത്തെടുത്ത് ആശുപത്രിയിലാക്കി.
ക്രയിൻ ഉപയോഗിച്ച് ലോറി മാറ്റി.