ദമ്പതികളും സുഹൃത്തും ചേർന്ന് ഹണിട്രാപ്പിൽ കുടുക്കി.. ഒന്നരക്കോടി തട്ടി തട്ടിയെടുത്തു… സംഭവം നടന്നത് കോട്ടയത്ത്

കോട്ടയം : ഹണിട്രാപ്പിൽ കുടുക്കി സോഫ്റ്റ്‍വെയർ എൻജിനീയറിൽ നിന്നും ഒന്നരക്കോടി തട്ടിയ ദമ്പതികൾക്കും സുഹൃത്തിനുമെതിരെ കേസെടുത്ത് പൊലീസ്.

കോട്ടയം മാന്നാനം സ്വദേശികളായ അർജുൻ, ഭാര്യ ധന്യ എന്നിവർക്കെതിരെ ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. ഇവരുടെ സുഹൃത്ത് തിരുവഞ്ചൂർ സ്വദേശി അലൻ തോമസും കേസിൽ പ്രതിയാണ്.

പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച യുവതി നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടുകയായിരുന്നു.

ഒന്നരക്കോടിയിൽ 60 ലക്ഷം രൂപ പണവും ബാക്കി സ്വർണവുമായിട്ടാണ് തട്ടിയത്.മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തതാ യാണ് സൂചന. രണ്ടു വർഷമായി പ്രതികൾ പരാതിക്കാരനെ ബ്ലാക്ക് മെയിൽ ചെയ്തതായി അന്വേഷണ സംഘം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!