ന്യൂഡൽഹി : ദീപാവലി എല്ലാവരുടെയും ജീവിതം വെളിച്ചവും സന്തോഷവും സമൃദ്ധിയും പുതിയ പ്രതീക്ഷകളും കൊണ്ട് നിറയട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.
ഇന്ത്യൻ പാരമ്പര്യങ്ങള്‍ ആഘോഷിക്കാനും ജനങ്ങള്‍ക്കിടയിലെ ഐക്യം ശക്തിപ്പെടുത്താനും ദീപാവലി പ്രത്യേക അവസരമാണെന്ന് പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെയും തിന്മയ്‌ക്കുമേല്‍ നന്മയുടെയും നിരാശയ്‌ക്കുമേല്‍ പ്രത്യാശയുടെയും വിജയത്തെയാണ് ദീപാവലി പ്രതിനിധീകരിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ആഘോഷമാണ് ദീപാവലി. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള ജനങ്ങളെ ഒരുമിപ്പിക്കാനും സമൂഹത്തില്‍ സ്നേഹവും വിശ്വാസവും ഐക്യവും ശക്തിപ്പെടുത്താനും ഇത്തരം ആഘോഷങ്ങള്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന തന്റെ രീതി ഇത്തവണയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
