ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്.
നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ നോര്‍ട്ട ഗ്ലോബല്‍ എന്ന കമ്പനിയാണ് സാമ്പത്തിക ഇടപാട് നടത്തിയത്. ബള്‍ഗേറിയയില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
സായുധ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകള്‍ വാങ്ങിച്ചത് മലയാളിയുടെ ഷെല്‍ കമ്പനിയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.
സ്ഫോടനത്തിന് പിറ്റേന്നുമുതല്‍ റിന്‍സനെ കാണാതായെന്നാണ് സൂചന. കമ്പനി ഉടമ റിന്‍സണ്‍ ജോസും ഭാര്യയും ഫോണ്‍ എടുക്കുന്നില്ലെന്ന് അമ്മാവന്‍ തങ്കച്ചന്‍ പറഞ്ഞു. റിന്‍സന്‍ തെറ്റ് ചെയ്യില്ലെന്ന് 100 ശതമാനം ഉറപ്പുണ്ട്. എന്തെങ്കിലും ചതിപ്രയോഗമാകാമെന്നും തങ്കച്ചന്‍ പറഞ്ഞു.
അതേ സമയം ലെബനനില്‍ വോക്കിടോക്കി, പേജര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 37ആയി. മൂവായിരത്തിലേറെപ്പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്.യു.എന്‍ രക്ഷാസമിതി ഇന്ന് വിഷയം ചര്‍ച്ചചെയ്യും.