ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ഗുരുവായൂർ : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ശനിയാഴ്ച വൈകിട്ട് കുടുംബസമേതമാണ് അദ്ദേഹം ദർശനത്തിനെത്തിയത്.

ഭാര്യ സവിത വസിഷ്ട്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യ സെൻ, ഹൈക്കോടതി ജസ്റ്റിസ് രാജ വിജയരാഘവൻ, രജിസ്ട്രാർ ജനറൽ ഗോപകുമാർ, ജില്ലാ ജഡ്ജിമാരായ പിഎസ് ശശികുമാർ, ബിന്ദു സുധാകരൻ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാജശ്രീ രാജഗോപാൽ എന്നിവരും അദ്ദേഹത്തോടൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു.

ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ ജസ്റ്റിസ് സൂര്യകാന്തിനെ ദേവസ്വം അധികൃതർ സ്വീകരിച്ചു. ക്ഷേത്രദർശനം പൂർത്തിയാക്കി അദ്ദേഹം വൈകിട്ട് തന്നെ ഡൽഹിയിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!