കൊല്ലം – എറണാകുളം റൂട്ടിലെ യാത്രാദുരിതത്തിന് പരിഹാരം; കൊല്ലം–കോട്ടയം മെമു എറണാകുളം വരെ

തിരുവനന്തപുരം : കൊല്ലം – എറണാകുളം റൂട്ടിലെ യാത്രാദുരിതത്തിന് പരിഹാരം. കൊല്ലം–കോട്ടയം മെമു എറണാകുളം വരെ നീട്ടുന്നതിന് തീരുമിനമായി..

ഇതോടെ വേണാട് എക്സ്പ്രസ്സിലെ രൂക്ഷമായ തിരക്കിന് ആശ്വാസമാകും. കൊല്ലം–കോട്ടയം മെമു എറണാകുളം വരെ നീട്ടുന്നതിൻ്റെ. സമയക്രമവും സ്റ്റോപ്പുകളും തീരുമാനമായി. തിങ്കളാഴ്ച ഔദ്യോഗിക വിജ്ഞാപനം വരും.

കൊല്ലം–എറണാകുളം റൂട്ടിൽ കോട്ടയം വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർ നേരിടുന്ന യാത്രാദുരിതത്തിന് പരിഹാരമായാണ് പുതിയ മെമു സർവീസ് യാഥാർഥ്യമാകുന്നത്.. വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസ്സിലെ അതിരൂക്ഷമായ തിരക്ക് കുറയ്ക്കുന്നതിനും എറണാകുളം മുതൽ കൊല്ലം വരെയുള്ള യാത്രക്കാർക്ക് അധിക യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമായാണ് കൊല്ലം–കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചത്.

പുതിയ സർവീസിന്റെ സമയക്രമവും സ്റ്റോപ്പുകളും തീരുമാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫയലിൽ ഒപ്പുവച്ചു. തിങ്കളാഴ്ച (നവംബർ 2) ട്രെയിൻ സർവീസ് ഔദ്യോഗികമായി നോട്ടിഫൈ ചെയ്യും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ അഭ്യർത്ഥന മാനിച്ചാണ് റെയിൽവേ മന്ത്രി തീരുമാനം കൈക്കൊണ്ടത്.

പുതിയ മെമു സർവീസ് കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1.40-ന് പുറപ്പെട്ട് എറണാകുളത്തേക്കും എറണാകുളത്തുനിന്ന് വൈകുന്നേരം 5.25-ന് പുറപ്പെട്ട് കൊല്ലത്തേക്കും സർവീസ് നടത്തും. നിശ്ചയിച്ച സമയക്രമം അനുസരിച്ച് സർവീസ് ആരംഭിക്കുന്നതോടെ ഇരു ദിശകളിലുമുള്ള സ്ഥിരം യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാസംവിധാനം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!