മാനത്തൂരിൽ നാല് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു, ഒരാൾക്ക് പരിക്കുപറ്റി

തൊടുപുഴ :  മാനത്തൂരിൽ നാല് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഒരാൾക്ക് പരിക്കുപറ്റി. നിർത്തിയിട്ട മൂന്ന് കാറുകളെ ഓടിവന്ന മറ്റൊരു കാർ ഇടിക്കിക്കുകയായിരുന്നു. മാനത്തൂർ സ്കൂൾ ജംഗ്ഷനിൽ രാവിലെ എട്ടേകാലോടെയാണ് അപകടം സംഭവിച്ചത്.

കോട്ടയത്ത് ഉത്സവം കൂടിയിട്ട് തിരിച്ച് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി സ്വദേശത്തേക്കു മടങ്ങും വഴിയാണ് മണ്ണത്തൂർ വച്ച് അപകടമുണ്ടായത്. ഉറങ്ങി പോയതാണ് അപകട കാരണമെന്ന് പറയുന്നു.

റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മൂന്നു കാറുകളെ കഞ്ഞിക്കുഴി സ്വദേശി ഓടിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. ഒരു കാർ നിശ്ശേഷം തകർന്നു .

കഞ്ഞിക്കുഴി സ്വദേശിക്ക് മുഖം മുറിഞ്ഞു പരിക്കുണ്ട്. ഇയാളെ പ്രവത്താനം കാവുകാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച ഒരു കാറിന്റെ ഗ്യാസ് ലീക്ക് ചെയ്യാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഫയർഫോഴ്‌സ് എത്തി സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തു.ഗ്യാസ് ലോക്ക് ചെയ്യുവാനുള്ള നടപടിയുംസ്വീകരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!