തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നിർണ്ണായക ഇടപെടലുമായി മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ.
പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകി. സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുൻപാണ് രാജേന്ദ്ര അർലേക്കർ ഇത്തരമൊരു ശുപാർ രാഷ്ട്രപതിക്ക് നൽകിയത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഗവർണർ ഇത്തരമൊരു നടപടി എടുക്കുന്നത്.
ചെയർമാൻ ഉൾപ്പെടെയുള്ള 16 അംഗങ്ങളെയും പുറത്താക്കണമെന്നായിരുന്നു ശുപാർശ .പിഎസ്സി ചെയർമാനെ നിയമിക്കാനുള്ള അധികാരം ഗവർണർക്കാനുള്ളത്. എന്നാൽ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതിക്കാണ് അധികാരം ഉള്ളത്. സുപ്രീം കോടതി അനുമതി കൂടി ഉണ്ടായാൽ മാത്രമേ പിഎസ്സി ചെയർമാനെ സ്ഥാനത്ത് നിന്ന് നീക്കാൻ കഴിയൂ.
നിലവിലെ ചെയർമാനായ ഡോ. എം ആർ ബൈജുവിനെതിരെ നിരവധി പരാതികളാണ് ലോക് ഭവന് കിട്ടിയത്. തുടർന്ന് ഐജി അജിതാബീഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണർ ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് ലോക്ഭവൻ ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് തേടിയിരുന്നു. ഡിജിപിക്ക് നൽകിയ റിപ്പോർട്ട് ഗവർണർക്ക് കൈമാറി.
കേസെടുത്ത സാഹചര്യവും ഉദ്യേഗസ്ഥർക്കെതിരെ നടപടിവേണമെന്ന കാര്യവും റിപ്പോർട്ടിലുണ്ട്
