പാചക ലോകത്തെ അതികായൻ… പ്രശസ്ത സെലിബ്രിറ്റി ഷെഫ് ദാമു അന്തരിച്ചു

ചെന്നൈ: ടെലിവിഷൻ ഷോകളിലൂടെ രാജ്യമെങ്ങും പ്രശസ്തനായ സെലിബ്രിറ്റി ഷെഫ് ദാമോദരൻ കോതണ്ഡരാമൻ (72) അന്തരിച്ചു. ‘ഷെഫ് ദാമു’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2025-ൽ പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617 വിഭവങ്ങൾ) പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച പാചക വിദഗ്ധനാണ്. ജനപ്രിയ റിയാലിറ്റി ഷോയായ വിജയ് ടി.വിയിലെ ‘കുക്ക് വിത്ത് കോമാളി’യിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. തമിഴ്‌നാടിന്റെ പരമ്പരാഗത വിഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.

നിരവധി പാചക പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. 1977-ൽ തമിഴ്‌നാട് വിനോദസഞ്ചാര വകുപ്പിനൊപ്പം കരിയർ ആരംഭിച്ച അദ്ദേഹം, 1986-ൽ പാചക അധ്യാപന മേഖലയിലേക്ക് കടന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പാചക ലോകവും സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!