ബെംഗളൂരുവിൽ മലയാളി അമ്മയും മകളും മരിച്ച നിലയിൽ…

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി അമ്മയെയും മകളെയും താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് ചേളന്നൂർ സ്വദേശികളായ കോടോളി പറമ്പത്ത് ശ്രീലേഖ (52), മകൾ അനഘശ്രീ (20) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ ഇവർ താമസിച്ചിരുന്ന നെലമംഗലയിലെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ ലഭ്യമാകൂ എന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!