ന്യൂഡല്‍ഹി : 500 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം രാമന്റെ ജന്മഭൂമിയായ അയോധ്യയില്‍ ദീപാവലി ആഘോഷത്തിനായി ആയിരക്കണക്കിന് വിളക്കുകള്‍ തെളിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദീപാവലി അതിനാല്‍ തന്നെ ചരിത്രപരമാണെന്നും മോദി പറഞ്ഞു.
രാമന്‍ പതിനാലുവര്‍ഷത്തിനുശേഷമല്ല, അഞ്ഞൂറ് വര്‍ഷത്തിനുശേഷമാണ് തന്റെ വീട്ടില്‍ തിരിച്ചെത്തിയതെന്ന് മോദി പറഞ്ഞു. എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ സൗജന്യ ചികിത്സ നല്‍കുന്ന ആയൂഷ്മാന്‍ ഭാരതിന്റെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുയായിരുന്നു മോദി.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനശേഷമുള്ള ദീപാവലി ആയതിനാല്‍ വലിയ ആഘോഷങ്ങളാണ് ഇത്തവണ അയോധ്യയില്‍ നടക്കുന്നത്. സരയു നദിയുടെ തീരത്ത് 28 ലക്ഷം ദീപങ്ങള്‍ പ്രഭ ചൊരിയും. ഇത്തവണ പരിസ്ഥിതി സൗഹാര്‍ദപരമായാണ് ആഘോഷങ്ങള്‍ നടക്കുക.
ഇത്തവണ 28 ലക്ഷം മണ്‍ചെരാതുകള്‍ സരയൂനദീതീരത്ത് തെളിച്ച് ലോക റെക്കോഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യം കൂടി യോഗി ആദ്യത്യ നാഥ് സര്‍ക്കാരിനുണ്ട്. ക്ഷേത്രത്തില്‍ കറകളോ പുകയോ പിടിക്കാത്ത തരത്തിലുള്ള പ്രത്യേക വിളക്കുകളാണ് കത്തിക്കാന്‍ തയാറാക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും ദീപോത്സവത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ക്ഷേത്രത്തെ പുകക്കറയില്‍ നിന്നും മറ്റും സംരക്ഷിക്കുന്നതിനും പ്രത്യേകം തയ്യാറാക്കിയ മെഴുക് വിളക്കുകളാണ് ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. രാം മന്ദിര്‍ മുഴുവനും പ്രത്യേകം പൂക്കള്‍ കൊണ്ട് അലങ്കരിക്കും.ക്ഷേത്രത്തിന്റെ ഓരോഭാഗവും അലങ്കരിക്കാന്‍ പ്രത്യേകം ഉത്തരവാദിത്വപ്പെട്ടവരെയും നിയോഗിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 രാത്രവരെ ക്ഷേത്രം ദര്‍ശനത്തിനായി തുറന്നിരിക്കും.സന്ദര്‍ശര്‍ക്ക് ക്ഷേത്രത്തില്‌റെ 4ബി ഗേറ്റില്‍ നിന്നും പൂക്കളും ദീപങ്ങളാലും അലങ്കരിച്ച ക്ഷേത്രം വീക്ഷിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ദീപോത്സവം 2024ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ് അധികൃതര്‍.
സരയൂ നദിയുടെ 55 കല്‍പ്പടവുകളില്‍ 28 ലക്ഷം ദിയകള്‍ തെളിക്കാനായി 30,000 വോളന്റിയര്‍മാരുടെ സേവനമാണ് സജ്ജമാക്കിയിരിക്കുന്നത്. 2000 ആളുകള്‍ വിളക്കു തെളിയിക്കുന്നതിന് മേല്‍നോട്ടവും വഹിക്കും. 80,000 ദിയകള്‍ കൊണ്ട് പ്രത്യേകം സ്വാസ്തിക ചിഹ്നവും ഒരുക്കും. ഇതിനായി 150 വോളന്റിയര്‍മാരെയാണ് തയാറാക്കിയിരിക്കുന്നത്.ഒക്ടോബര്‍ 30ന് ചോട്ടി ദീപാവലി ദിവസമായിരിക്കും 28 ലക്ഷം ദിയകള്‍ സരയൂ നദീ തീരത്ത് തെളിയുക.