തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ സംഘർഷ ഭീതി വ്യാപിക്കുമ്പോള്‍ മലയാളികള്‍ക്ക് ഹെല്‍പ് ഡെസ്‌കുമായി നോര്‍ക്ക റൂട്ട്‌സ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ നിര്‍ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ്‌ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. ഇറാനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ – യുഎസ് സംയുക്ത ആക്രമണം നടന്നതിന് പിന്നാലെയാണ് മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും സംഘര്‍ഷം വ്യാപിച്ചത്.
സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളിലുള്ള സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിലെ ഹെല്‍പ് ഡെസ്‌ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍), 18004253939 (ടോള്‍ ഫ്രീ നമ്പര്‍, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
