റാഞ്ചി: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോള്‍ സര്‍ഫറാസ് ഖാന്‍ ഹെല്‍മറ്റ് ധരിക്കാതെ നിന്നപ്പോള്‍ രോഹിത് താരത്തെ ശകാരിച്ചതും ഹെല്‍മറ്റ് ധരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. ഇതിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തു.
ഈ വീഡിയോ പങ്കിട്ട് കേരള പൊലീസ് റോഡിലും ഫീല്‍ഡിലും ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറയുകയാണ്.
ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പൊലീസിന്റെ അവബോധം. റോഡിലായാലും ഫീല്‍ഡിലായാലും ഹെല്‍മറ്റ് നിര്‍ബന്ധം എന്ന കുറിപ്പോടെയാണ് പൊലീസ് വീഡിയോ പങ്കിട്ടത്.
