കേരളത്തെ അവഗണിച്ചിട്ടില്ല.. സാമ്പത്തിക പ്രതി സന്ധിക്ക് കാരണം തെറ്റായ സാമ്പത്തിക നയമെന്ന് നിർമ്മല സീതാരാമൻ….

ന്യൂഡൽഹി : കേരളത്തെ സാമ്പത്തികമായി അവഗണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. 2014 മുതൽ 2024 വരെ 1.57 ലക്ഷം കോടി നൽകിയിട്ടുണ്ട്. അത് യുപിഎ സർക്കാരുകളുടെ സമയത്തെക്കാൾ 239 ശതമാനം കൂടുതലാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.മോദി കേരളത്തെ പിന്തുണച്ച പോലെ മുൻപ് മറ്റാരും പിന്തുണച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തോട് വിവേചനം കാണിച്ചിട്ടുണ്ടോയെന്ന് കേന്ദ്രധനമന്ത്രി ചോദിച്ചു. ധനകാര്യ കമ്മീഷന്റെ ശിപാർശ അനുസരിച്ചണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. 2004 മുതൽ 2014 വരെ കേരളത്തിന് കിട്ടിയത് 46300 കോടി മാത്രം. ഗ്രാന്റുകളും സഹായങ്ങളും 509 ശതമാനം വർധിച്ചു. യുപിഎ കാലത്ത് 25630 കോടി. ഇപ്പോൾ 1.56ലക്ഷം കോടി ലഭിച്ചു. ധന കാര്യ കമ്മീഷൻ ശിപാർശ ചെയ്യാതെ കോവിഡിന് ശേഷം പ്രധാനമന്ത്രിയുടെ നിർദേശം അനുസരിച്ച് 2715 കോടി നൽകിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കൊല്ലം ദേശീയ പാത പൂർത്തിയാക്കാൻ ആയത് പ്രധാനമന്ത്രി യുടെ ഇടപെടലിലാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. കേരളത്തോട് അവഗണന എന്ന് തുടർച്ചയായി പറയുന്നത് വേദനി പ്പിക്കുന്നു. കടമെടുക്കൽ പരിധിയിൽ കേരളം കോടതിയിൽ പോയ കാര്യം നിർമ്മല സീതാരാമൻ പരാമർശിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക പിടിപ്പ് കേടു കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായാൽ കേന്ദ്രം ഉത്തരവാദിയല്ലെന്ന കോടതി പരാമർശമാണ് നിർമല സീതാരാമൻ സഭയിൽ പറഞ്ഞത്. സിഎജി റിപ്പോർട്ടുകളും സഭയിൽ നിർമ്മല സീതാരാമൻ പരാമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!