ത്രിഫറ്റ് മാർക്കറ്റ് ഇനി മാർത്തോമ്മ കോളേജിലും; ഉദ്ഘാടനം നാളെ

തിരുവല്ല മാർത്തോമ കോളേജ് സാമ്പത്തിക ശാസ്ത്ര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒകടോബർ 6 ന് രാവിലെ 10 മുതൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ‘സെക്കൻഡ് ചാൻസ് കേർവ്’ എന്ന പേരിൽ ഒരു ത്രിഫറ്റ് മാർക്കറ്റ് സംഘടിപ്പിക്കുന്നു. പുതുപ്പളളി എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മൻ ത്രിഫറ്റ് മാർക്കറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. എക്കണോമിക്സ് അസോസിയേഷൻ 2026-27 വർഷത്തെ പ്രവർത്തന ഉദ്ഘാടനം തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ നിർവഹിക്കും.

ഗുണനിലവാരമുള്ളതും എന്നാൽ വീടുകളിൽ ഉപയോഗിക്കപ്പെടാത്തതുമായ പുനരുപയോഗപ്രദമായ സാധനങ്ങൾ ശേഖരിച്ച് പുനർവിൽപ്പനയ്ക്ക് എത്തിക്കുന്ന ഒരു രണ്ടാം വിപണിയാണ് ത്രിഫറ്റ് മാർക്കറ്റ്. ലോകമെമ്പാടും പ്രചാരമേറി വരുന്ന ത്രിഫറ്റ് മാർക്കറ്റ് എന്ന ആശയം പുനരുപയോഗത്തിലൂം, ഉത്തരവാദിത്തപരമായ ഉപഭോഗത്തിലും അടിസ്ഥാനപ്പെടുത്തിയ പരിസ്ഥിതി സൗഹൃദ ജീവിത ശൈലി എന്ന സന്ദേശം നൽകുന്നു.

വസ്ത്രങ്ങൾ, പുസ്തകങ്ങൾ, ബാഗുകൾ, ആഭരണങ്ങൾ, വീട്ടുപയോഗ സാധനങ്ങൾ തുടങ്ങി ഗുണമേന്മയുള്ള വിവിധ സാധനങ്ങൾ മിതമായ നിരക്കിൽ (9 രൂപ മുതൽ) ത്രിഫ്റ്റ് മാർക്കറ്റിൽ ലഭ്യമായിരിക്കും. ത്രിഫ്റ്റ് മാർക്കറ്റിൽ നിന്നു ലഭിക്കുന്ന മുഴുവൻ വരുമാനവും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി ടി കെ, സാമ്പത്തികശാസ്ത്ര വകുപ്പ് മേധാവി ഡോ. അനൂപ് കോശി ജോർജ്, ജനറൽ കൺവീനർ ഡോ. ആൻസി ജോൺ, സ്റ്റുഡൻസ് കൺവീനർഅലീന വർഗീസ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!