കോട്ടയത്തിന്റെ അഭിമാനമായി മുഹമ്മദ് റിസ്വാൻ

മഹാരാഷ്ട്രയിൽ നടന്ന ഒൻപതാമത് ദേശീയ സവാത്തെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി കോട്ടയം സ്വദേശി മുഹമ്മദ് റിസ്വാൻ നാടിന് അഭിമാനമായി.

ഫ്രഞ്ച് കിക്ക് ബോക്സിങ് ഇനമായ സവാത്തെയിൽ മഹാരാഷ്ട്ര സവാത്തെ അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ ചാമ്പ്യൻഷിപ്പിലാണ് റിസ്വാൻ സ്വർണ നേട്ടം കൈവരിച്ചത്.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് റിസ്വാൻ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ദേശീയതലത്തിലെ ഈ നേട്ടത്തിലൂടെ കായികരംഗത്ത് കോട്ടയത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മുഹമ്മദ് റിസ്വാൻ.കോട്ടയം ജെ.എൻ. ഫിഷറീസ് ആൻഡ് ഹൈപ്പർമാർട്ട് ഉടമ നിയാസിന്റെയും സബീനയുടെയും മകനാണ് മുഹമ്മദ് റിസ്വാൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!