ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു

കോട്ടയം : ജില്ലയിൽ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു.

മീനടം പഞ്ചായത്ത് ഒന്നാം വാർഡ് ചീരംകുളം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി പ്രീത പ്രസാദ് 162 വോട്ടുകൾക്കാണ് വിജയിച്ചത്. യുഡിഎഫിൻ്റെ സിറ്റിംങ് സീറ്റാണിത്.

പ്രീത പ്രസാദിൻ്റെ ഭർത്താവ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും സത്യപ്രതിഞ്ജയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ചന്ദ്രു നാരായണനായിരുന്നു ഇവിടത്തെ എൽഡിഎഫ് സ്ഥാനാർഥി.

പാമ്പാടി കുമ്പന്താനം 10 -ാം വാർഡ് യു ഡി എഫിൽ നിന്ന് എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു. എൽ ഡി എഫ് സ്ഥാനാർത്ഥി സണ്ണി വർഗീസ് 66 വോട്ടുകൾക്കാണ് ജയിച്ചത്. പഞ്ചായത്തംഗമായിരുന്ന ബാബു മാത്യു ഡാണാവുങ്കലിന്റെ ഭാര്യ ഡെയ്സി ബാബു ഡാണാവുങ്കലായിരുന്നു ഇവിടെത്തെ യുഡിഎഫ് സ്ഥാനാർഥി.

പാമ്പാടി വെള്ളൂർ ടെക്നിക്കൽ സ്കൂളിലാണ് വോട്ടെണ്ണൽ നടന്നത്. യു‍‍‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ ഇരു ഗ്രാമപഞ്ചായത്തുകളിലും ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തെ സ്വാധീനിക്കില്ല.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!