ട്രെയിനിൽ വിദ്യാർഥിനിക്ക് നേരെ മോശം പെരുമാറ്റം… നാല് സൈനികർക്കെതിരെ…

കണ്ണൂർ: രാജധാനി എക്സ്പ്രസിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നാല് സൈനികർക്കെതിരെ പൊലീസ് കേസ്. ഇന്നലെ വൈകിട്ടാണ് സംഭവം. നാട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിനിയെ അതേ ബോഗിയിൽ യാത്ര ചെയ്ത സൈനികർ മദ്യപിച്ച് ശല്യം ചെയ്തെന്നാണ് പരാതി. സംഭവത്തെ തുടർന്ന് വിദ്യാർഥിനി ട്രെയിനിലെ ടിടിയോട് പരാതി അറിയിച്ചു.ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയതോടെ പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു. കണ്ണൂർ സ്വദേശികളായ മിഥുൻ, പ്രതീഷ് കുമാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചു. ടെറിട്ടോറിയൽ ആർമി ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സൈനികരാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്നാണ് വിവരം. അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം നടന്നത്. കേസിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!