വടവാതൂർ(കോട്ടയം) : ആദ്യകാല സിനിമാ നടിയും ഡബിംഗ് ആർട്ടിസ്റ്റുമായ വടവാതൂർ പുത്തൻപുരയ്ക്കൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യയുമായ മുതുകുളം ജഗദമ്മ (92) അന്തരിച്ചു. സംസ്കാരം ഇന്ന് (27 -9 2026- ഞായർ ) വൈകുന്നേരം 4ന വീട്ടുവളപ്പിൽ.
മക്കൾ : സരള നായർ ,വിജയലക്ഷ്മി, സുരേശൻ നായർ ,ഗിരിധർ നായർ, പരേതരായ രാജശേഖരൻ നായർ ,മുരളിധരൻ നായർ, ഗോപിനാഥൻ നായർ.
മരുമക്കൾ: ശ്രീജ നായർ, സുരേഷ്, ലളിതാ ഭായി, ലളിത, പരേതനായ ജി.പി.നായർ.
ജീവിതനൗക, വിശപ്പിൻ്റെ വിളി ,നല്ലതങ്ക, കൊങ്ങിണി തങ്ക, വേലക്കാരൻ എന്നി സിനിമകളിൽ അഭിനയിച്ചു.
