വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം എന്ന് സമുഹമാധ്യമ പോസ്റ്റ്; സർവകലാശാലയിൽ വൻ സംഘർഷം, വാഹനങ്ങൾക്ക് തീയിട്ടു, ക്യാമ്പസ് അടിച്ച് തകർത്തു

പഞ്ചാബിലെ പ്രശസ്തമായ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലാ ക്യാമ്പസിൽ വിദ്യാർത്ഥികളുടെ വലിയ പ്രതിഷേധം. പെൺകുട്ടികളുടെ ഹോസ്റ്റലിൽ വെച്ച് ഒരു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു പോസ്റ്റിനെ തുടർന്നാണ് ക്യാമ്പസ് സംഘർഷഭരിതമായത്.

ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് തുടങ്ങിയ സംഘർഷം ഇന്ന് പുലർച്ചെ വരെ നീണ്ടു. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. ക്യാമ്പസിലെ പല ഭാഗങ്ങളും അടിച്ചു തകർത്തു. ദേശീയപാത ഉപരോധിച്ചു.

എന്നാൽ, അത്തരം സംഭവം നടന്നിട്ടില്ലെന്നും വിദ്യാർത്ഥികൾ തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും സർവ്വകലാശാലയുടെ സന്ദേശം. വിദ്യാർത്ഥിക്ക് നേരെ അക്രമം നടന്നിട്ടുണ്ടെന്ന് ഒരു വിദ്യാർത്ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. അതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ക്യാമ്പസിന് പുറത്തുള്ള വാഹനങ്ങളാണ് അടിച്ച് തക‍ർത്തതെന്നും വിദ്യാർത്ഥി വിശദീകരിച്ചു. സർവകലാശാലയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം തൃപ്തികരമല്ലെന്നും യാഥാർത്ഥ്യം മറച്ചുവെക്കുകയാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പൊലീസ് സമരക്കാരുമായി സംസാരിച്ച് പ്രശ്നങ്ങൾക്ക് താൽക്കാലിക ശമനം വരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!