കേന്ദ്രീയ വിദ്യാലയം പൂട്ടിക്കാൻ എംപിയും എംഎൽഎയും ശ്രമിക്കുന്നു: ബിജെപി

കടുത്തുരുത്തി: കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം പൂട്ടിക്കാൻ കോട്ടയം എംപി യും കടുത്തുരുത്തി എംഎൽഎ യും ബോധപൂർവം ശ്രമിക്കുന്നതായി  ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ ആരോപിച്ചു.

കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം അനുവദിക്കാത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആപ്പാഞ്ചിറയിൽ സംഘടിപ്പിച്ച ധർണ്ണാസമരത്തിൽ അദ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2015 ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിന് കെട്ടിടം നിർമ്മാണതിനായി 30 കോടിരൂപ യാണ് കേന്ദ്രസർക്കാർ നീക്കി വച്ചിരിക്കുന്നത്. എന്നാൽ ഒൻപത് വർഷമായിട്ടും അനുയോജ്യമായ സ്ഥലം കണ്ടെത്തിനൽകാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. ഈവിഷയത്തിൽ  എംപി യും എംഎൽഎ യും കാണിക്കുന്ന നിഷ്ക്രിയത്വം സ്കൂൾ പൂട്ടിക്കാൻ ലക്ഷ്യംവച്ചുള്ളതാണെന്ന് ലിജിൻലാൽ പറഞ്ഞു. ധർണ്ണാ സമരം ബിജെപി സംസ്ഥാന കമ്മിറ്റി യംഗം  കെ.ഗുപ്തൻ ഉദ്ഘാടനം ചെയ്തു.

മോദി ഭരണതിൽ ഭാരതതിന്റെ വിദ്യാഭ്യാസ മേഖല ചരിത്ര തിലെ ഏറ്റവും സുവർണ്ണ കാലഘട്ടതിലൂടെയാണ് കടന്ന്പോകുന്നത്. ഭാരതതിന്റെ പാരമ്പര്യവും പൗരാണിക തയും  അംഗീകരിച്ചു കൊണ്ടുള്ള ഒരു വിദ്യാഭ്യാസ നയം ആവിഷ്കരിക്കാൻ കേന്ദ്രസർക്കാറിനായി എന്നത് എടുത്തു പറയേണ്ടതാണെന്നും ഗുപ്തൻ അഭിപ്രായപ്പെട്ടു.

ബിജെപി ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജുകുമാർ, വൈസ് പ്രസിഡന്റ് കെ പി ഭുവനേശ്, സോബിൻലാൽ, ഡോ.ശ്രീ ജിത്ത് കൃഷ്ണൻ, റ്റി എ  ഹരികൃഷ്ണൻ, ,കെ.ആർ.ഗിരീഷ് കുമാർ, പി.സി.ബിനേഷ്കുമാർ, പി.ആർ.സുഭാഷ്, സിജോ സെബാസ്ററ്യൻ,കെ.കെ മണിലാൽ എന്നിവർ പ്രസംഗിച്ചു.
നേതാക്കളായ അശ്വന്ത് മാമലശ്ശേരി,ശ്രീകല, ജെ.ആർ.ഗോപാലകൃഷ്ണൻ, ഗൗതം കൃഷ്ണ, സനോജ് ഉഴവൂർ,സുരേഷ് കൊച്ചുപുരക്കൻ,പി.ഡി.സുനിൽ ബാബു എന്നിവർ നേതൃത്ത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!