തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നിനും ഉപകരണങ്ങൾക്കും പ്രതിസന്ധി.
209 ഇനം മരുന്നുകളും ഉപകരണങ്ങളും ഉൾപ്പടെയുള്ളവയുടെ ഈ സാമ്പത്തിക വർഷത്തിലേക്കുള്ള പുതിയ സ്റ്റോക്ക് ഇനിയുമെത്തിയില്ല.
പേവിഷ പ്രതിരോധ കുത്തിവയ്പ്പ് മരുന്നിനുൾപ്പടെ പ്രതിസന്ധിയുണ്ട്. പർച്ചേസ് ഓർഡറുകൾ വൈകിയതാണ് പ്രശ്നത്തിനിടയാക്കിയത്.
