രേണു സുധി ഗുരുതരാവസ്ഥയിൽ ഐസിയുവിൽ …

കോട്ടയം : സോഷ്യൽ മീഡിയ താരവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയും കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി ഗുരുതരാവസ്ഥയിൽ. ഏറെ നാളായി കാൻസർ പോരാട്ടത്തിലാണ് രേണു.

അഞ്ചു കീമോകൾക്കു ശേഷം രേണുവിന്റെ ആരോഗ്യം വഷളായിരിക്കുകയാണ്. ജീവിതത്തിനോട് രേണു മല്ലിടുകയാണെ ന്നുമാണ് വിവരം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുറന്നാണ് നില വഷളായത്. രേണുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

സോഷ്യൽ മീഡിയ താരവും അവതാരകയുമായ ശാരിക കെ.ബി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് രേണുവിന്റെ ആരോഗ്യനില സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രേണുവിന്റെ സഹോദരി വിളിച്ച് ആരോഗ്യനില വളരെ മോശമാണെന്ന് അറിയിച്ചതായും ശാരിക വീഡിയോയിൽ പറയുന്നു.

ഇനിയൊരു കീമോതെറാപ്പി താങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചതായും ശാരിക പറയുന്നു. രേണുവിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതരിൽനിന്ന് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!