കൊച്ചി: വീട്ടിൽ അനധികൃതമായി വ്യാജമദ്യം ഉൾപ്പെടെയുള്ളവ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ച് അനുകൂല ഉത്തരവ് നൽകിയത്.
മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ജയിൽ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാം. ഇന്ന് തന്നെ ജയിൽ മോചനം ഉണ്ടായേക്കുമെന്നാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നസമയം ഹാജരാകണം.
