കോട്ടയം : മേലുകാവ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അന്നമ്മ ജോസഫ് കുഴഞ്ഞുവീണു മരിച്ചു.
മേലുകാവ് കോണിപ്പാട് കണ്ണംപള്ളിൽ ജോൺസൻ ജോർജ്ജിൻ്റെ(സബ് ഇൻസ്പെക്ടർ, മുല്ലപ്പെരിയാർ ) ഭാര്യ അന്നമ്മ ജോസഫ് ( 55) ആണ് മരിച്ചത്.
കോണിപ്പാട് നടുത്തൊട്ടിയിൽ കുടുംബാംഗമാണ്. സ്വകാര്യ ആശുപത്രിയിൽ ദീർഘവർഷം നഴ്സ് ആയിരുന്നു. ഇന്നലെ മേലുകാവ് ഗ്രാമപഞ്ചായത്തിലെ കേരളോത്സവ സംഘാടനത്തിലും സജീവമായി പങ്കെടുത്തിരുന്നു.
ഇന്ന് രാവിലെ മേലുകാവ് ഹെൻറി ബേക്കർ കോളേജ് 1989 പ്രീഡിഗ്രി ബാച്ചിലെ കൂട്ടുകാർക്കൊപ്പം ആലപ്പുഴയ്ക്ക് വിനോദയാത്രയ്ക്ക് പോകാൻ ഒരുങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
