ഇഡി ശുപാർശയിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ചയിൽ…. സർക്കാർ തീരുമാനം ഉടൻ

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം ഉടൻ ഉണ്ടായേക്കും.

വിഷയം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. സർക്കാർ തീരുമാനം ഉണ്ടാകുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഇഡിയുടെ പ്രധാന ശുപാർശയെന്നാണ് റിപ്പോർട്ട്.

ഇഡി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്ന വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഔദ്യോഗികമായി കത്ത് കൈമാറിയത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ തുടർനടപടി സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നത്.

സിഎംആർഎൽ–എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ രാഷ്ട്രീയ-നിയമ വിവാദങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ഇഡി ശുപാർശ കൂടി വന്നതോടെ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!