പാമ്പാടി റോഡ് സെക്ഷനു കീഴിലെ മണർകാട് ഓള്‍ഡ് കെ.കെ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബര്‍ 18 മുതല്‍ ഗതാഗതം നിരോധിച്ചു

കോട്ടയം: പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കോട്ടയം സബ് ഡിവിഷനു കീഴിലുള്ള പാമ്പാടി റോഡ് സെക്ഷനു കീഴിലെ ഓള്‍ഡ് കെ.കെ റോഡില്‍ ടാറിംഗുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലുടെയുള്ള  ഗതാഗതം സെപ്റ്റംബര്‍ 18 മുതല്‍ ടാറിംഗ് പൂര്‍ത്തിയാകുന്നതുവരെ പൂര്‍ണമായും നിരോധിച്ചതായി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

മണര്‍കാട് ബൈപാസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍(വണ്‍ വേ) വലത്തേക്ക് തിരിഞ്ഞ് ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍ ജംഗ്ഷനില്‍ എത്തി എന്‍.എച്ച് 183ല്‍ കൂടി പോകണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!