ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ : ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച്ച ട്രംപ് ഗൾഫ് രാഷ്ട്രീയ നേതാക്കളെ കാണും.

വിശുദ്ധ നഗരമായ മക്കക്ക് നേരെയുള്ള ആക്രമണ ശ്രമത്തിൽ ഹൂത്തികളെ പരോക്ഷമായി പിന്തുണച്ച് ഇറാൻ രംഗത്തെത്തി. ഡ്രോൺ തകർത്തു എന്നത് കൊണ്ട് മാത്രം ആരെയും കുറ്റപ്പെടുത്താനാവില്ലെന്നാണ് ഇറാന്റെ ന്യായീകരണം.

ചൊവ്വാഴ്ച്ച യു.എൻ ജനറൽ അസംബ്ലിക്കിടെയാണ് ഡോണൾഡ് ട്രംപ് ഗൾഫ് രാഷ്ട്രീയ നേതാക്കളെ കാണുക. ഇതിനിടെയാണ് ഇറാനിലെ യുദ്ധം അവസാന ഘട്ടത്തിലേക്കെന്ന ട്രംപിന്റെ പ്രസ്താവന. ആണവ വിഷയത്തിൽ ഇറാനെതിരെ യു.എമ്മിൽ പ്രമേയത്തിന് സാധ്യതയുണ്ട്.

ഇറാനും നീക്കങ്ങൾ ശക്തമാക്കി. ചൈനയുമായി ചർച്ച പൂർത്തിയാക്കി. ബെയിജിങ്ങിലിരുന്ന് ഇറാൻ വിദേശകാര്യമന്ത്രി പാക് സേനാ മേധാവിയെയും തുർക്കി വിദേശകാര്യമന്ത്രിയെയും വിളിച്ചു. അതേസമയം, ഹൂത്തികൾ മക്കയെ ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഹൂത്തികളെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടാണ് ഇറാൻ എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!