മുതിർന്ന ബിജെ പി നേതാവ് എസ്  ശിവരാമ പണിക്കർ അന്തരിച്ചു

കൊടുങ്ങൂർ : ബി.ജെ പി യുടെ കോട്ടയം ജില്ലയിലെ മുതിർന്ന നേതാവും മുൻ ജില്ലാ പ്രസിഡണ്ടും ആർ എസ്സ് എസ്സ് ൻ്റെയും, ജനസംഘത്തിൻ്റെയും കോട്ടയം ജില്ലയിലെ ആദ്യകാല സംഘാടകനുമായിരുന്ന എസ് ശിവരാമ പണിക്കർ( 88 ) അന്തരിച്ചു. പരേതൻ പുഞ്ഞാർ SM V ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു.

അടിയന്തിരാവസ്ഥക്കെതിരെ പൊൻകുന്നത്ത് സമരം നയിച്ച് അറസ്റ്റ് വരിച്ച് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. വാഴൂർ ഫാർമേഴസ് ബാങ്ക് ഡയറക്‌ടർ, വാഴൂർ രാമവിലാസം N SS കരയോഗം പ്രസിഡണ്ട്, കൊടുങ്ങൂർ ദേവീക്ഷേത്ര കമ്മറ്റി പ്രസിഡണ്ട്, ടെലികോം ഉപദേശക സമതി അംഗം, സേവാഭാരതി പൂണ്യം ഡയറക്‌ടർ ബോർഡ് അംഗം, വാഴൂർ തീർത്ഥപാദആശ്രമം പാലിയേറ്റിവ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ പരേതയായ കെ പി രാധാമണി ഈരാറ്റുപേട്ട മുസ്ലിംഗേൾ സ്കൂൾ അദ്ധ്യാപികയായിരുന്നു.

മക്കൾ :’ശ്യാംപ്രസാദ് (ബിസിനസ്സ് കൊടുങ്ങൂർ),  മായ S.

സംസ്കാരം നാളെ (14 -9-26) രാത്രി 8 ന് വാഴൂർ ഗവഃ പ്രസ്സിനു സമീപമുള്ള അരവിന്ദം വീട്ടുവളപ്പിൽ.


ഭാരത് വിഷൻ ന്യൂസിന്റെ ശതകോടി പ്രണാമം 🙏🙏

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!